ആ ക്ലാസിഫൈഡ് പരസ്യത്തെ കുറിച്ചോർത്തപ്പോൾ ചിരിച്ചു മണ്ണുകപ്പി. സാധാരണഗതിയിൽ 'വരനെ ആവശ്യമുണ്ട്' ' വധുവിനെ തേടുന്നു' എന്നിങ്ങനെയൊക്കെയല്ലേ നമ്മൾ കാണാറ്, വായിക്കാറ്. ഇതങ്ങനെയല്ല ! കാര്യം ബഹുവിറ്റാണ്. "വധുവിനെയോ വരനെയോ രണ്ടുമാകാവുന്നതിനേയോ രണ്ടുമല്ലാത്തതിനെയോ തേടുന്നു. ഇത്ര ഇഞ്ചുനീളമുള്ള ഇന്ന നിറമുള്ള ഇമ്മട്ട് യോഗ്യതകൾ ഉള്ള ഇറച്ചിനിർമ്മിതമായ ഒരു പൂതലുണ്ടിവിടെ, ആവശ്യമുള്ളവർ കടന്നുവരീൻ!"
ഇനി അന്വേഷിച്ചു വരുന്നവരുടെ കാര്യമോ. എവിടേക്കാ പോവുന്നത്? പെണ്ണുകാണാൻ എന്ന് പറഞ്ഞു കൂടാ, ആണ് കാണാൻ എന്നും. ഈ പോകുന്ന മരക്കണ്ടം ആണാണെന്നോ പെണ്ണാണെന്നോ അതും പറഞ്ഞുകൂടാ. രാവിലെ വീട്ടീന്ന് ഇറങ്ങിയപ്പോൾ ആണായിരുന്നു. ബസ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ മനസ്സ് പറയുന്നു കള്ളീ! നീയൊരു പെണ്ണല്ലേ, സാരിചുറ്റ്. കണ്ടു ലോഗ്യം പങ്കിടുമ്പോൾ തോന്നുന്നു ഈയുള്ളവൻ ഒരു ആണും പെണ്ണും കെട്ട ദ്രവലിംഗശിരോമണി അല്ലേന്ന്. തിരിച്ച് ഓട്ടോറിക്ഷയിൽ കയറിയപ്പോൾ തോന്നുന്നു ഞാനൊരെന്നാന്തരം പൂവങ്കോഴി ആണല്ലോന്ന്.
മതിലുകൾ പൊളിക്കാം. വേലികൾ തകർക്കാം. സർവ്വേകല്ലുകൾ ഇളക്കിയെറിയാം. പക്ഷേ ഒരുപോലെ ആകണം എന്ന അതിവൈകാരികമായ ഫാന്റസിയെ ഊട്ടാൻ വേണ്ടി മൗലികമായ വ്യത്യസ്തതകളെ ഒരു കാലത്തും ഒരാൾക്കും മാറ്റാൻ ആവില്ല. മാറ്റാൻ ആവാത്തതിനെ പണിപ്പെട്ട് മാറ്റാൻ ഇറങ്ങിയാൽ ആപൽകരമായ പ്രത്യാഘാതങ്ങൾ രൂപപ്പെടും, തീർച്ച! പടിഞ്ഞാട്ട് നോക്കിയാൽ മതി കണ്ണുപൊള്ളാൻ.
ആണ് ആണാണ്; പെണ്ണ് പെണ്ണും. ആണും പെണ്ണും ചേർന്നാണ് പുതിയ മനുഷ്യൻ ഉണ്ടാകുന്നത്. റോ-മെറ്റീരിയൽസ് എത്രത്തോളം ശക്തവും ശുദ്ധവും ആകുന്നുവോ അത്രകണ്ട് ഉത്പന്നം ഉത്തമമാകും എന്നാണ് പ്രൊഡക്ഷനോളജി പ്രവചിക്കുന്നത്. ആണിനെ തച്ചുപരത്തി ചാവാലിപെണ്ണും പെണ്ണിനെ വലിച്ചുനീട്ടി അലവലാതി ആണുമാക്കാൻ നിന്നാൽ പുതുതലമുറ ദ്രവലിംഗികളും ചൊറലിംഗികളും ചൊറിലിംഗികളുമായ സെക്സോ സാപിയൻസായി മാറും. ആയതിനാൽ ആണിനെ 916 ആണാക്കാനും പെണ്ണിനെ പത്തരമാറ്റ് പെണ്ണാക്കാനും ആണ് ഉൽപാദന സാക്ഷരതയുള്ളവർ ശ്രദ്ധിക്കേണ്ടത്, വാദിക്കേണ്ടത്.
സിസ്റ്റം തകർന്നു കാണുന്നതിലുളള സാഡിസ്റ്റ് സുഖം ഒരസുഖമാണ്, അംഗീകരിക്കാം. ഓരോരുത്തരിലും അത് വ്യത്യസ്ത വിതാനത്തിൽ ഒളിഞ്ഞിരിക്കും. ശക്തമായ മഴയും മണ്ണിടിച്ചിലുമാണല്ലോ ഒരാഴ്ച്ച സ്കൂൾ അടച്ചിട്ടാലോ എന്ന് പ്രധാനധ്യാപിക ചോദിക്കുന്നത് കേൾക്കുന്ന കുട്ടികളുടെ മാനസികാവസ്ഥയാണിത്. കൊറോണ കത്തുകയാണ് ഇനി ആരും കുളിച്ചു മാറ്റണ്ട പണിക്ക് പോകണ്ട എന്ന് ആദ്യമായി കേട്ടപ്പോൾ ഉണ്ടായിരുന്ന ആ ദുർസുഖം ഓർമ്മയില്ലേ.
വേലി പൊട്ടിക്കാൻ, വിലങ്ങു തകർക്കാൻ ആർക്കാണിഷ്ടമില്ലാത്തത്? ടോപ്പ് ഗിയറിൽ കുതറിയൊഴുകാനാണ് കാറോട്ടുന്നവനിഷ്ടം. പക്ഷെ, ചവിട്ടിപ്പിടിച്ച് മുട്ടിയും തട്ടിയും ഇഴയുന്നത് റോഡിൽ അത്രക്ക് കുഴികുണ്ടുകളുണ്ട് / വളവുതിരിവുകളുണ്ട് എന്ന തിരിച്ചറിവിനാലാണ്. ജിലേബിയും ജ്യൂസും കപ്പയും മന്തിയും അടിച്ചുമാറാൻ ആശയില്ലാഞ്ഞിട്ടല്ല; ശരീരത്തിന്റെ രോഗാത്മകതയെ കുറിച്ച് ചൂഴ്ബോധമുള്ളതിനാലാണ്.
നമ്മൾ വെറുതെ ചില ക്രൂരമൂല്യങ്ങളെ മാറോട് ചേർത്ത് നരകിച്ചു ജീവിക്കുകയല്ലേ? ഇവിടെ എന്തിനാ ശരിക്ക് മതിലും വേലിയും? ആർക്കും എവിടെയും കയറാം ഏത് വീട്ടിലും താമസിക്കാം ഏതു പറമ്പിലും കയറി കായപറിക്കാം എന്നല്ലേ വേണ്ടത്? അധ്യാപകൻ ക്ലാസിൽ കയറി വാല്യൂസും ഡിസിപ്ലിനും ആണോ പറയേണ്ടത്? ഈ അന്യത്വവും അകൽച്ചയും ഒഴിവാക്ക്, നിങ്ങൾ പരസ്പരം കലർന്നിരിക്ക്, ചേർന്നൊന്നാവ്, പ്രണയിച്ചുപൂക്ക് എന്ന് പറഞ്ഞാൽ കലാലയങ്ങളിൽ ആനന്ദപ്പത നുരഞ്ഞുപൊങ്ങില്ലേ? പക്ഷേ സൂക്ഷ്മമായി നോക്കിയേ! പ്രഥമദൃഷ്ട്യാ ഉള്ള ജന്തുജന്യസ്യൂഡോസുഖം എന്നതിനപ്പുറം നിലനിൽക്കുന്ന അത്തരം സിസ്റ്റങ്ങൾ തകർന്നാൽ വരാൻ പോകുന്ന ആപൽസാധ്യതകൾ ആർക്കാ അറിഞ്ഞുകൂടാത്തത്? ഇതിന്റെയെല്ലാം പിന്നിലുള്ള മുതലെടുപ്പുകൾ ഏത് പൂച്ചക്കൂട്ടിക്കാ പിടികിട്ടാത്തത്?
ഒരു കാര്യം ഉറപ്പാണ് ലോകത്ത് ആണും പെണ്ണും മാത്രമല്ല ഉള്ളത് മൂന്നാം ലിംഗം എന്നത് പണ്ടുമുതലേയുള്ള പച്ച യാഥാർത്ഥ്യമാണ്. അവഗണിക്കപ്പെടേണ്ടവരോ ആട്ടിയോടിക്കപ്പെടേണ്ടവരോ അല്ല അവർ. ആണിനെയും പെണ്ണിനേയും പടച്ച ഉടയോൻ തന്നെയാണ് അവരേയും പടച്ചത്. ഒരാൾ ആണാവണോ പെണ്ണാവണോ രണ്ടുമല്ലാത്തതാകണോ എന്ന് നിർണയം ചെയ്യാൻ സ്വന്തം കാര്യത്തിൽ പോലും - അയാൾ കഠിന നിരീശ്വരവാദി ആണെങ്കിൽ പോലും- അയാൾക്കാവില്ല, അവസരമില്ല. നമ്മുടെ നിയന്ത്രണങ്ങൾക്കും നിർണയങ്ങൾക്കും അപ്പുറം ഒരു അധിക ശക്തികളുടെ വ്യവസ്ഥ അനുസരിച്ചാണ് നമ്മൾ അടങ്ങുന്ന പ്രപഞ്ചമാസകലം ചലിക്കുന്നതെന്ന് മനസ്സിലാവും. എല്ലാത്തിനും കൃത്യമായ നിയമാവലി നിലവിലുണ്ട്. ആയതിനാൽ ദൈവസൃഷ്ടികളോട് അത് ആണായാലും പെണ്ണായാലും രണ്ടുമായാലും രണ്ടുമല്ലെങ്കിലും അവരോട് എല്ലാം എങ്ങനെ വർത്തിക്കണമെന്നതിന് കൃത്യമായ ദൈവകൽപ്പനകൾ തന്നെയുണ്ട്.
ഇവിടെ പക്ഷേ ചുളിവിൽ ഒരു തട്ടിപ്പ് ചുട്ടെടുക്കുകയാണ്. യഥാർത്ഥ കാരണമുള്ള ആളിന്റെ കഴുത്തിൽ തൂങ്ങി ഉഡായിപ്പ് സംഘങ്ങൾ വിലസുകയാണ്. ഒരു വിദ്യാർത്ഥി കാലിടിച്ച് കുഴിയിൽ വീണു. ബാൻഡേജുമായി വൈകി വന്നു. അവനെ ടീച്ചർ ക്ലാസിൽ കയറ്റി. കാരണം റീസൺ റീസണബ്ൾ ആണല്ലോ. അവൻ പറയുന്നു, അടുത്ത ആഴ്ച മുതൽ എനിക്ക് ഒന്നിടവിട്ട് ഈ കെട്ട് ഡ്രസ് ചെയ്യാൻ പോകേണ്ടതിനാൽ ഇത്തിരി വൈകിയേ വരൂ. മിസ് സമ്മതം മൂളി. കേസ് ജന്യുവിൻ ആണല്ലോ. അടുത്ത ആഴ്ചയുണ്ട് അവൻ്റെ തോളിൽ തൂങ്ങി മറ്റൊരുത്തൻ വൈകിവരുന്നു. എന്തേ കാര്യം? ഞാൻ ഉറക്കനാണ് വൈകി വരാൻ അവകാശമുണ്ട്. പിറ്റേദിവസം ഉണ്ട് വേറൊരുത്തൻ 2 മണിക്കൂർ വൈകി വരുന്നു. എന്തുപറ്റി? ഞാൻ അഖില കേരള ക്ലാസുകട്ട് സംഘത്തിൻ്റെ വൈസ് പ്രസിഡന്റാണ് വൈകിയേ വരൂ. മൂന്നാം ദിവസം ഉണ്ട് മറ്റൊരുത്തൻ 3 മണിക്കൂർ വൈകി എത്തുന്നു. എന്താ വൈകിയത്? ഞാൻ മടിയൻ ദ ഗ്രൈറ്റ് ആണ്. ഇനി എന്നും വൈകും. നാലാം ദിവസം വേറൊരു കോന്തൻ നട്ടുച്ച നേരത്ത് കടന്നുവരുന്നു. എവിടെപ്പോയി? ഞാൻ നിമിഷകവിത്വ ഉപദ്രവമുള്ളനാണ്. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഞാനൊരു പഠിതാവല്ല; പട്ടാളക്കാരനാണ് എന്നുതോന്നി. കടുപ്പത്തിൽ ചായ കുടിച്ചപ്പോൾ എനിക്ക് തോന്നുന്നു ഞാൻ ഈ പള്ളിക്കൂടത്തിലെ വാദ്യാരാണെന്ന്. ഞാൻ ഒരു ഒന്നാന്തരം അനുനിമിഷ തോന്നൽജന്തു ആയിരിക്കുന്നു. ഇനി ഏതുനിമിഷവും എന്റെ ഈ തോന്നലിന് ശീഘ്രസ്ഖലനമുണ്ടാകാം. എന്നെ കയറ്റിയിരുത്ത്.
ഇതിൽ ഒന്നാം കക്ഷിക്ക് മാത്രമേ എക്സ്ക്യൂസിന് അർഹതയുള്ളൂ. ബാക്കിയുള്ളവർ മാനസിക രോഗികളും ദുർവൃത്തരും ആണ്. സ്കൂളുകളിൽ വിചിത്ര സ്വഭാവക്കാർ ഉണ്ടാവുക സാധാരണയാണ്. അവരെ സംസ്കരിച്ച് സ്വഭാവ സമ്പന്നരാക്കാൻ തന്നെയാണ് സ്കൂളുകൾ പ്രവർത്തിക്കുന്നതും. എന്നതു പോലെ സമൂഹത്തിലും, വിവിധതരം മാനസിക വൈകല്യങ്ങൾ ഉള്ളവരുണ്ടാകാം. ലൈംഗിക വൈചിത്ര്യങ്ങൾ പ്രകടിപ്പിക്കുന്നവരുണ്ടാകാം. ആ പണിക്ക് അമ്മ വേണമെന്നും, ആങ്ങള വേണമെന്നും ശിശു വേണമെന്നും എന്തിനധികം ശവവും മൃഗവും വേണമെന്നുമൊക്കെ വാദിക്കുന്നവരുണ്ടാകാം. പക്ഷെ, പ്രശ്നമെന്താണെന്ന് വെച്ചാൽ, നപുംസകങ്ങളുടെ വിയർപ്പുനക്കി പുതിയ എൽജിബിടിഇപ്ലസ് ചിലന്തിക്കുടിൽ തീർക്കുന്ന മാനസികരോഗികളെ വ്യാപകമായി ചികിത്സിക്കുന്ന റിട്ടാർഡേഷൻ സെന്ററുകൾ സ്ഥാപിക്കേണ്ടവർ അവരുടെ മൂച്ചിപ്പിരാന്തിന് കഞ്ചാവുപുകച്ചു കൊടുക്കുന്നത് എവിടത്തെ ഏർപ്പാട?
ഒരുകാര്യം തുറന്നങ്ങ് പറയാം. എന്തെല്ലാം എങ്ങനെയെല്ലാം പൊത്തിവെച്ചാലും ചിലത് മുഴച്ചു പൊന്തും. മൊത്തം സ്കൂൾ കുട്ടികളെ ചെമ്പുനിർമിത ചെമ്പട്ടുകൊണ്ട് ആകെമൂടി പുതപ്പിച്ച് ചോപ്പിച്ച് സ്കൂളിൽ എത്തിച്ചാൽ പോലും പ്രായമാകുമ്പോൾ ആൺകുട്ടികൾക്ക് മീശമുളക്കും, കൂറ്റുപരുക്കും, പെൺകുട്ടികൾക്ക് മാറ്മുഴുക്കും, ആർത്തവമുണ്ടാകും, കൃത്യസമയത്ത്.
ഇവിടെ ആരും ആണിനെതിരല്ല; പെണ്ണിനും. നീതിക്കെതിരല്ല. അവകാശങ്ങൾക്കെതിരല്ല. ജോലിക്കോ പഠിപ്പിനോ ഉദ്യോഗത്തിനോ ഒന്നുമെതിരല്ല. പെണ്ണിനെ വേദനിപ്പിക്കുന്നത്, നാളിന്നോളം വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത് ഭർത്താവ് എന്ന പുരുഷപട്ടവുമായി ചെന്ന് ദുർവാഴ്ച നടത്തുന്ന ചില കോന്തൻമാരാണ്. സ്ത്രീക്ക് സ്നേഹവും സംരക്ഷണവും സൗകര്യവും നൽകേണ്ടവൻ തന്നെ അവളെ മർദ്ദിക്കുകയും ജീവിതത്തിന്റെ എല്ലാ വസന്തത്തെയും തീയിട്ട്ചുടുകയും ചെയ്യുന്നവൻ അവനാണ്. അത്തരം ദുഷ്ടമാന്യർ എല്ലാ സമുദായത്തിലുമുണ്ട്. അവരുടെ കെട്ട കരങ്ങളിൽ നിന്ന് മോചനം കിട്ടിയാൽ തന്നെ സ്ത്രീ രക്ഷപ്പെട്ടു. ബാക്കിയുള്ള ബല്യ വർത്താനങ്ങളഖിലവും സെമിനാർ ജീവികൾക്ക് കാപ്പി കുടിക്കാനും അണ്ടിപ്പരിപ്പ് കൊറിക്കാനുള്ള വകമാത്രമാണ്. കാൽസറായിയും പുരുഷബനിയനും ധരിച്ച് തെങ്ങിൽ കയറിയാൽ പെണ്ണേ നീയങ്ങ് ബിലാത്തിയിലെത്തിപ്പോയി എന്ന് പറയുന്ന കപടസമത്വത്തിന്റെ നെഞ്ചു വെട്ടാനാണാളില്ലാത്തത്. തേച്ചുമായ്ച്ചാലൊന്നും മായാത്ത മുഴകളും കുഴികളും തുണി കൊണ്ട്നികത്തി ആണിനെയും പെണ്ണിനേയും ഒന്നാക്കിക്കളയാം എന്നൊക്കെ വിചാരിക്കുന്നിടത്തേക്ക് വിഢിത്വം വിജയിച്ചു കയറിയല്ലോ എന്നോർക്കുമ്പോൾ തൊണ്ടയിൽ കട്ടക്കഫം ഇളകിവരുന്നു, ഥ്ത്വ്ഫൂൂൂ….



