അഞ്ചാറു ചോദ്യങ്ങളാണ് ആദ്യമായി ചോദിക്കാനുള്ളത്. ആകാംക്ഷാപൂർവ്വം വായിക്കുകയും ആലോചിച്ച് ഉത്തരം പറയുകയും വേണം. ഓർക്കുക, ആദ്യത്തെ മൂന്നെണ്ണം മൈനറുകളാണ്. ഒടുക്കത്തെ മൂന്നെണ്ണം മേജറുകളും. ഒന്ന്. നിങ്ങളുടെ ഭാര്യ പെറ്റു. നോക്കുമ്പോൾ കുട്ടി മുച്ചിറി. നിങ്ങളെന്തു ചെയ്യും. ആ കുഞ്ഞിൻ്റെ വ്യക്തിത്വത്തിൽ ഇടപെടേണ്ട എന്ന് കരുതി മാറി നിൽക്കുമോ? മനുഷ്യന്മാർ രണ്ടുവർഗ്ഗം :- മുഴുച്ചിറിയുള്ളവരും മുച്ചിറിയുള്ളവരും. ആദ്യത്തെ കൂട്ടരെ പോലെ രണ്ടാം വിഭാഗത്തിനും അവരുടേതായ ഐഡന്റിറ്റി ഉണ്ട് അവകാശങ്ങൾ ഉണ്ട് എന്നൊക്കെ പറഞ്ഞു ക്യാമ്പയിൻ നടത്തുമോ? അതോ പരമാവധി ചികിത്സ നൽകി അതിനെ നേരെയാക്കിയെടുക്കുമോ?
രണ്ട്. ക്ലാസിൽ ഒരു കുട്ടിയെപ്പറ്റി പരക്കെ കംപ്ലെയ്ൻ്റ്; അവൻ കക്കുന്നു! അന്വേഷിച്ചപ്പോൾ അവന് വീട്ടിൽ നല്ല സ്ഥിതിയാണ്. അച്ഛന് പൂത്ത പണമുണ്ട്. എല്ലാ സൗകര്യവും വിരൽത്തുമ്പിലുണ്ട്- എന്നിട്ടും കൂട്ടുകാരുടെ പേന, ബുക്ക്, പൈസ, സ്കെയ്ൽ, ചോറ്റുപാത്രം എല്ലാം കട്ടുകൊണ്ടേയിരിക്കുന്നു. അന്വേഷിച്ചപ്പോൾ അറിയാനായി, കുട്ടിക്ക് ക്ലെപ്ടോമാനിയയാണ്. നിങ്ങൾ എന്തു ചെയ്യും? കക്കാനുള്ള അവന്റെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടേണ്ട; കട്ടുകട്ടു അവൻ അഖിലേന്ത്യാ കക്കുസഭയുടെ അനിഷേധ്യനായ അധ്യക്ഷനായി വഷളാവട്ടെ എന്ന് കരുതുമോ ?
മൂന്ന്. ഭാര്യക്ക് ഇടക്കിടെ ഒരു ഒളിച്ചുകളി. എന്തൊക്കെയോ ചവച്ചുകൊണ്ടിരിക്കലും. ഒളിഞ്ഞിരുന്ന് പിടികൂടിയപ്പോൾ പുള്ളിക്കാരി മണ്ണടർത്തിത്തിന്നുകയാണ്. തിന്നോട്ടെ, മണ്ണല്ലേ, പെണ്ണല്ലേ, സ്വാതന്ത്ര്യമല്ലേ, അവകാശമല്ലേ, നെയ്യപ്പത്തിന്റെ വക്കല്ലേ എന്നൊക്കെ പറഞ്ഞു അടങ്ങിയിരിക്കുമോ? അതോ, നല്ല ഡോക്ടറെ കാണിച്ച് ട്രീറ്റ്മെൻ്റ് എടുക്കുമോ?
നാല് : വല്ലാതെ ഞെട്ടലോടെയാണ് ഭാര്യ അതു നിങ്ങളോട് പങ്കുവെച്ചത്. മകൻ പത്താം ക്ലാസിലെത്തി പത്താം മാസമായ ശേഷം മുതൽക്കാണ് അത് തുടങ്ങിയത്. പാതിരാ നേരത്ത് മെല്ലേ പടികടന്ന് വന്ന് അവളുടെ അരികത്ത് പറ്റിക്കിടക്കുന്നു. പതിയെപ്പതിയെ അവൻ അതിളകിയ കാളക്കൂറ്റനെപ്പോലെ മേനിയിലേക്ക് വലിഞ്ഞു കയറുന്നു. ഇതുകേട്ട നിങ്ങൾ എന്ത് ചെയ്യും? പ്രായപൂർത്തിയായ കുമാരനല്ലേ, അവൻ്റെ സ്വാതന്ത്ര്യമല്ലേ, ഇൻസെസ്റ്റ് സാധുവായ രാജ്യങ്ങളില്ലേ, "മിണ്ടല്ല; മണ്ടീ!!!" എന്ന് പറഞ്ഞു ഭാര്യയെ ആട്ടുമോ?
അഞ്ച്. ആത്മസുഹൃത്ത് നിങ്ങളുടെ സമീപം വന്ന് പൊട്ടിക്കരയുകയാണ്. വിവാഹ പ്രായമെത്തിയ മകൾ തീരെ ശരിയില്ല. നല്ല പഠിപ്പുണ്ട്, സൗന്ദര്യമുണ്ട്, ആരോഗ്യമുണ്ട് . സമപ്രായക്കാരികളുടെയെല്ലാം കല്യാണം കഴിഞ്ഞു, കുട്ടികളായി. നല്ല വരനെ കണ്ടെത്തിയതായിരുന്നു. വീടും, സ്വർണ്ണവും മറ്റു ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പക്ഷേ, അവൾ സമ്മതിക്കുന്നേയില്ല. അവൾക്ക് കല്യാണം വേണ്ടെന്ന്. കഴിഞ്ഞ മാസങ്ങളിലെല്ലാം അവൾ ഫോണിൽ തിരഞ്ഞു കൊണ്ടിരിക്കുന്നത് ശുനകവിശേഷങ്ങളാണ്. അവൾക്ക് വേണ്ടത് ഒരു ജാട്ട് Saint Bernard - നെയാണ്. അങ്ങനെ അവൾ കൊച്ചിയിൽ നിന്നും ഏതാനും ദിവസം മുമ്പ് വൻ വിലകൊടുത്ത് ആ നായയെ വാങ്ങി വന്നു. ഒരു ദിവസം അവളുടെ അമ്മ ഡോർ തുറന്നു മുറിയിൽ കടന്നപ്പോഴുണ്ട് അവൾ ബർണാഡ്ഡുമായി സുരതത്തിൽ പൂണ്ടിരിക്കുന്നു. സ്നേഹിതാ, ഞാനിതെന്ത് ചെയ്യും? എത്ര ആറ്റുനോറ്റു പോറ്റിയ മോളാണ്. പെണ്ണല്ലേ, അവളുടെ സ്വാതന്ത്ര്യമല്ലേ, നായയല്ലോ പന്നിയൊന്നുമല്ലല്ലോ, അവളുടെ വഴിക്ക് വിട്ടേക്ക് എന്ന് ഒറ്റവാക്കിൽ പറഞ്ഞ് കൈ കഴുകുമോ നിങ്ങൾ?
ആറ്: ഒരാഴ്ച്ചത്തെ ട്രിപ്പ് കഴിഞ്ഞ് ഇന്നലെ തിരിച്ചെത്തിയതാണ് നിങ്ങൾ. വീട്ടിലെത്തി നോക്കുമ്പോൾ ഭാര്യയുണ്ട് വേഷ്ടിയും കോളർ കുപ്പായവും അടിയേ വെട്ടിപ്പറ്റിച്ച തലമുടികളുമായി നിൽക്കുന്നു. ഇതെന്തു കഥ? ഇവൾക്കിതെന്തു പറ്റി? ഞാൻ എന്നെ ആണായി ഐഡന്റിഫൈ ചെയ്തിരിക്കുന്നു; എനിക്ക് തൽക്കാലം ആണുമായി ലൈംഗിക ബന്ധം സാധ്യമല്ല. മാറിക്കിടക്കൂ അവൾ ആക്രോശിച്ചു. മടങ്ങി തറവാട്ടിൽ ചെന്ന് അമ്മയോട് സങ്കടം പറഞ്ഞു പിറ്റേന്ന് ഉച്ചക്ക് കയറി വന്നപ്പോൾ അവളുടെ റൂമിൽ നിന്നും നിങ്ങളുടെ സ്വന്തം അനുജൻ ഇറങ്ങിപ്പോകുന്നു. അപ്പോൾ അവൾ പറയുകയാണ്: ശരിയാണ് രാത്രി ഞാൻ ആണായിരുന്നു. ഇപ്പോൾ ഞാൻ പെണ്ണാണ്. തമ്മിൽ തമ്മിൽ കൺസന്റ് ഉണ്ടെങ്കിൽ ആരുമായും എപ്പോഴായാലും സെക്സാവാം. സുഹൃത്തേ പറയട്ടെ നിങ്ങൾ എന്ത് ചെയ്യും? ഭാര്യയല്ലേ പെണ്ണല്ലേ അനുജനല്ലേ ആണല്ലേ തേങ്ങാപ്പിണ്ണാക്കല്ലേ ഓരോരുത്തരും അവരുടെ ആസക്തമായ ആഗ്രഹങ്ങൾ പോലെ നടക്കട്ടെ എന്നും കരുതി വളർന്നു കുലച്ച നിങ്ങളുടെ മകളെയും തേടി നിങ്ങളും പോകുമോ അതോ...
എന്തിനാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്തിനാണിത്രയൊക്കെ വക്രീകരിച്ച് സംസാരിക്കുന്നത് എന്ന് നിങ്ങൾ ചിലർക്കെങ്കിലും തോന്നിയേക്കാം; അത് നിങ്ങൾ ഈ ലോകത്തൊന്നുമല്ല ജീവിക്കുന്നത് എന്നതുകൊണ്ടാണ്. കാതോടടുപ്പിച്ചുകൂടാത്ത ആക്രാന്തവാദങ്ങളുടെ പെരുമഴയാണ് പുറത്ത്. ആഗ്രഹിച്ചതെല്ലാം അപ്പപ്പോൾ സാധ്യമാകുന്ന ഒരു സ്വർഗ്ഗമുറങ്ങുന്നുണ്ട് എല്ലാവരുടെ ഉള്ളിലും. മനുഷ്യമനസിന്റെ ഉള്ളിൽ ഭ്രാന്തമായ ആഗ്രഹങ്ങളുണ്ട്. മായികമായ മോഹങ്ങളുണ്ട്. പുറത്തുപറയാൻ പറ്റാത്ത ആലോചനകളുണ്ട്. നാലാൾ കേട്ടാൽ നാണംകെട്ട് പോകുന്ന ആസക്തികളുണ്ട്. വസ്തുതയാണത്.
ഇനിയൊരു ലോകം വരാനുണ്ടെന്നും അവിടെ തന്നെ കാത്ത് ഒരു സ്വർഗ്ഗലോകം ചമഞ്ഞിരിക്കുന്നുണ്ടെന്നും ആയുസ്സുകാലത്ത് ആവത് ക്ഷമിച്ചു ജീവിച്ചാലാണ് അത് നേടിയെടുക്കാനാവുക എന്നും വിശ്വാസികൾ മനസ്സിലാക്കുന്നു. മാനുഷികതക്കും സദാചാരത്തിനും നിരക്കാത്ത അത്തരം ആർത്തികളെല്ലാം അവർ ധാർമികതയുടെ കവചം കൊണ്ട് പ്രതിരോധിക്കുന്നു. എന്നാൽ ജീവിതം ഇവിടം കൊണ്ട് പൊടിഞ്ഞടിഞ്ഞു എന്ന കരിഞ്ഞ സ്വപ്നമുള്ളവർ മറുജീവിതസ്വർഗ്ഗം ഇവിടെ തന്നെ പുലർന്നു കാണാനായി മൃഗവേഷം കെട്ടിയാടുന്നു. അതീന്ദ്രിയ ആസ്വാദനങ്ങളുടെ നിധിയുറങ്ങുന്ന ഗുഹവായ്കളെന്ന് കരുതി സർപ്പങ്ങളുറങ്ങുന്ന മാളങ്ങളിലേക്ക് തലതിരികുന്നു. വാ ആ അപകടങ്ങളുടെ മരവും വേരുമാണ് നാം തപ്പാൻ പോകുന്നത്.



