പല തരത്തിലുള്ള ലൈംഗിക വൈകൃതങ്ങളെ പറ്റി നമ്മൾ വായിച്ചറിഞ്ഞു. വ്യക്തികൾക്ക് ഉണ്ടാവുന്ന ചില പ്രത്യേക മാനസിക രോഗാവസ്ഥകളാണ് അവ. എന്നാൽ സാധാരണക്ക് വിരുദ്ധമായ പല ലൈംഗിക സ്വഭാവങ്ങൾ പ്രകടിപ്പിക്കുകയും എന്നിട്ട് ഞാനും ഇവനും അവനുമൊക്കെ ആ ഒരു വിഭാഗത്തിൽപ്പെട്ട ആളുകളാണന്നും ഞങ്ങൾ അങ്ങനെ പ്രത്യേകം ഒരു കമ്യൂണിറ്റിയാണെന്നുമൊക്കെ പറഞ്ഞു സ്ഥാപിക്കുന്ന കൂട്ടക്കാരുണ്ട് ഇപ്പോൾ. അത്തരം ജെൻഡർ കാറ്റഗറികളുടെ വിചിത്രതകളെ കുറിച്ച് നമുക്ക് ഒന്ന് അറിഞ്ഞു നോക്കിയാലോ.
കാലങ്ങളായി നമ്മൾ കേട്ടു വരുന്നത് മനുഷ്യകുലം ആണും പെണ്ണും ആണെന്നാണ്. അപൂർവത്തിൽ അപൂർവമായി ആണിന്റെയും പെണ്ണിന്റെയും സങ്കര ലൈംഗികതയുള്ള അല്ലെങ്കിൽ രണ്ടുമില്ലാത്ത ആളുകളെ പറ്റിയും പണ്ടുമുതലേ കേൾക്കാറുണ്ട്. അവരെപ്പറ്റി നമ്മൾ ഇംഗ്ലീഷിൽ ഇൻ്റർ സെക്സ് എന്നും അറബിയിൽ ഖുൻസാ എന്നും പറയുന്നു. എന്നാൽ ഇതോടെ ചേർത്ത് പറയേണ്ട രണ്ടു വിഭാഗങ്ങളുണ്ട്. ശാരീരികമായി പരിപൂർണ്ണമായും ആണായിരിക്കെ മനസാ പെണ്ണായിരിക്കുന്ന, പെണ്ണിൻ്റെ കാര്യങ്ങളോടൊക്കെ താല്പര്യമുള്ള, പെണ്ണിനെപ്പോലെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം. അറബിയിൽ ഇതിന് മുഖന്നസ് എന്നു പറയുന്നു. നേരെ തിരിച്ച് ശാരീരികമായി പരിപൂർണ്ണമായും പെണ്ണായിരിക്കെ ആണിൻ്റെ ഉടയാടകളും, ആണിൻ്റെ സ്വഭാവരീതികളും, ഇഷ്ടപ്പെടുന്ന, ആണായി ജീവിക്കാൻ കൊതിക്കുന്നവരും ഉണ്ട്. അവരെ മുതറജിലത്ത് എന്ന് വിളിക്കുന്നു. ഇത് കേവലം അവരുടെ തോന്നലുകൾ അല്ല. അടിസ്ഥാനപരമായി അവർ അങ്ങനെയാണ്. അവർ ഒരർത്ഥത്തിൽ നിസഹായരാണ്. അവർ ജീവിതത്തിൽ ഏതുവിധേന വർത്തിക്കണം അവർക്ക് എന്തെല്ലാം ആനുകൂല്യങ്ങളും അവസരങ്ങളുമുണ്ട് എന്നതൊക്കെ മതം വളരെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.
മനുഷ്യൻ്റെ പ്രകൃതിപരമായ സ്വാഭാവികമായ ലൈംഗികത എന്ന് പറയുന്നത് ആൺപെൺ ഇണ വ്യവസ്ഥയിൽ അധിഷ്ഠിതമാണ്. ഇതിനെയാണ് അന്യലിംഗ മാനകത്വം (heteronormativity) എന്നു പറയുന്നത്. ആണ് പെണ്ണിനും പെണ്ണ് ആണിനും പരപൂരകം ആകുന്ന രൂപത്തിലാണ് പ്രകൃതിപരമായ അവരുടെ സൃഷ്ടിഘടന. മാത്രവുമല്ല മാനവരാശിയുടെ തുടർച്ചയായി നിലനിൽപ്പിന് അത്തരത്തിലുള്ള ലൈംഗിക സംവിധാനവും പ്രജനനപ്രക്രിയയും വഴിയൊരുക്കുന്നു.
എന്നാൽ ലൈംഗികതയെ മറ്റൊരു തലത്തിൽ കാണുന്ന ഒരു കാഴ്ചപ്പാട് ചെറിയൊരു രൂപത്തിൽ പടർന്നുവരികയാണ്. മനുഷ്യൻ്റെ മറ്റു ആവശ്യ പൂർത്തീകരണ / ആസ്വാദനാത്മക തലങ്ങളിൽ നിന്ന് വ്യത്യസ്തമായി വിശിഷ്ടമായ ഒന്നാണ് ലൈംഗികത എന്നത് ഉൾക്കൊള്ളാതെ അതിനെ കേവലമൊരു ആസ്വാദനമായി തരംതാഴ്ത്തി കളയുന്ന ആ കാഴ്ചപ്പാട്. ഫലത്തിൽ ലൈംഗികതക്കുള്ള മാഹാത്മ്യവും അതിനുവേണ്ട സ്വകാര്യതയും നഷ്ടപ്പെടുത്തി തോന്നിവാസങ്ങളും പേക്കൂത്തുകളും നിയമവിധേയമാക്കാനുള്ള ഒരു വാതിലായി അതിനെ മാറ്റുന്നു.
ലഡു വാങ്ങി കഴിച്ചതും, കദളി വാങ്ങി തൊലി പൊളിച്ച് തിന്നതും പറഞ്ഞ് വരവേ പെണ്ണിനെ കണ്ട് ആശയായപ്പോൾ ആകെ ബ്ലോക്കായ ഒരു കാര്യം അടുത്ത അധ്യായത്തിൽ പറയുന്നുണ്ട്. നല്ല ശ്രദ്ധയോടെ വായിക്കണം. അതെ അത് അങ്ങനെയാണ്. മറ്റു ആസ്വാദന തലങ്ങളുമായി സാമാന്യവൽക്കരിക്കാവുന്ന ഒന്നല്ല ലൈംഗികത. മനുഷ്യൻ്റെ പ്രജനന പ്രക്രിയയുമായി ബന്ധമുള്ള, അങ്ങേയറ്റം പവിത്രതയുള്ള അതിലേറെ സ്വകാര്യതയുള്ള ഒന്നാണത്. കാമമിളകിയ കാളക്കൂറ്റനെ പോലെയോ പൂവൻകോഴിയെ പോലെയോ മനുഷ്യനായി പോകരുത്. എന്തിനാണ് ഇങ്ങനെയൊക്കെ പ്രത്യേകം എടുത്തു പറയുന്നത് എന്ന് ചിലർ സംശയിച്ചേക്കും. അതേ, കാര്യങ്ങൾ അങ്ങോട്ടൊക്കെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ആയതിനാലാണ്, പറയാം.
സ്വാഭാവികമായ ഇതര വർഗ്ഗ ലൈംഗികതയിൽ നിന്നും തെന്നിമാറി പല ജാതി ലിംഗ വിഭാഗങ്ങൾ പടച്ചുണ്ടാക്കാനും അതിൻ്റെ പിന്നിലെല്ലാം സ്വാതന്ത്ര്യവും അവകാശവും പറഞ്ഞ് പൊതുജീവിതത്തെയും പ്രത്യേകിച്ച് വരും തലമുറയുടെ ഭാവിയേയും താളം തെറ്റിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
അതിൽപ്പെട്ട ഒരു വാദമാണ് :- ആണെന്നത് ഒരു അറ്റമാണ് പെണ്ണെന്നത് മറ്റൊരു അറ്റമാണ് അതിൻ്റെ ഇടയിൽ ഒരുപാട് വർഗ്ഗങ്ങൾ വരുന്നുണ്ട് എന്നത്. സ്പെക്ട്രം അഥവാ വർണ്ണരാജി എന്നാണ് അവർ ഇതിനെ വ്യവഹരിക്കുന്നത്. ഒരു മഴവില്ലിനകത്ത് പലജാതി കളറുകളുള്ളതുപോലെ ആൺ പെൺ അറ്റങ്ങൾക്ക് മധ്യേ പലജാതി ലിംഗാസ്തിത്വങ്ങൾ ഉണ്ട് എന്ന് വാദിക്കുന്നു. ശരിയാണ് നിഷേധിക്കുന്നൊന്നുമില്ല. സ്ത്രൈണാംശങ്ങൾ അലിഞ്ഞുചേർന്ന പുരുഷന്മാരും പൗരുഷം ഇടകലർന്ന സ്ത്രീകളും ഉണ്ടായേക്കാം, ഉണ്ട്. ആയതിലേക്കുള്ള സൂചന മുമ്പ് തന്നിട്ടുമുണ്ട്. അതിനപ്പുറമുള്ള അതിവിചിത്രങ്ങളായ അസ്തിത്വ നിർമ്മിതികളാണ് ഇപ്പോൾ നടമാടുന്നത്. അവയിൽ പ്രധാനപ്പെട്ടവ നമുക്കൊന്ന് നോക്കി കണ്ടു വരാം.
ലെസ്ബിയനിസം: കഴിഞ്ഞ അധ്യായത്തിൽ മൃഗങ്ങളോട് ലൈംഗിക താൽപര്യമുള്ള സൂക്കേടിനെ പറ്റി പറഞ്ഞിരുന്നു. ഇവിടെ പറയുന്നത് പെണ്ണിന് പെണ്ണ് മതിയെന്നാണ്. എന്നുവച്ചാൽ അപാര സുഹൃത്തുക്കളായ രണ്ടു സ്ത്രീകൾ ഞങ്ങൾ എന്നും ഒന്നിച്ചാകാൻ ഇഷ്ടപ്പെടുന്നു എന്നൊന്നുമല്ല. അല്ലെങ്കിൽ സൗഹൃദത്തിൻ്റെ ആഴം കാരണം രണ്ടുപേർക്ക് പിരിഞ്ഞിരിക്കാൻ പറ്റുന്നില്ല എന്നുമല്ല. എനിക്ക് പുരുഷനെ ഭർത്താവായി വേണ്ടെന്നും ഞാൻ ഈ പെണ്ണിനെയും അവൾ എന്നെയും പരസ്പരം കല്യാണം കഴിച്ചു ദമ്പതികളായി കഴിഞ്ഞു കൊള്ളാമെന്നും സ്പഷ്ടമായി പറയുകയാണ്. പല രാജ്യങ്ങളും ഇത്തരം വിവാഹങ്ങളെ നിയമപരമായി അംഗീകരിച്ചു കഴിഞ്ഞു.
ഗേയിസം: മുകളിൽ പറഞ്ഞതിൻ്റെ നേരെ മറുവശണിത്. അമ്മയും പെങ്ങളും ചേർന്ന് തകൃതിയായി പെണ്ണന്വേഷിക്കുന്ന നേരത്ത് ബാല്യക്കാരൻ പറയുന്നു "വേണ്ട വേണ്ട! എനിക്ക് പെണ്ണ് വേണ്ട!! ഞാൻ ആണിനെയാണ് കെട്ടാൻ പോകുന്നത്, ഒരു താടിക്കാരനെ കണ്ടു വെച്ചിട്ടുണ്ട്" കേവലം സൗഹൃദത്തിൻ്റെ ആഴം കൂടിയതുകൊണ്ട് ഞങ്ങൾ ഒന്നിച്ചു തന്നെ നിൽക്കാം എന്നൊന്നുമല്ല. അങ്ങനെ പിരിഞ്ഞിരിക്കാൻ പറ്റാത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും അയൽവാസികളും ഒക്കെയുണ്ട്. അതൊക്കെ സ്വാഭാവികം. അതൊക്കെ മനുഷ്യൻ്റെ മഹിതമായ ചില ഗുണങ്ങളാണ്. ആണും ആണും ഭാര്യയും ഭർത്താവുമായി എത്രകാലമാണാവോ കഴിഞ്ഞു കൂടുക.
ബൈ സെക്ഷ്വാലിറ്റി: എനിക്ക് ആണും വേണം പെണ്ണും വേണം. രണ്ടുപേരുമായും ലൈംഗിക സംസർഗത്തിൽ ഏർപ്പെടും എന്ന് ഉളുപ്പില്ലാതെ പറയുന്ന മനോവൈകൃതം.
ത്രീലിംഗി (Trigender): ഞാൻ ആണാണ് പെണ്ണാണ് ആണും പെണ്ണുമാണ് നിങ്ങൾക്ക് എന്താ വേണ്ടത്? ഞാൻ ആരാണെന്ന് തീരുമാനിക്കാൻ നിങ്ങൾക്കെന്ത് അവകാശം?
ചതുർലിംഗി (Quadgender): ഞാൻ അതുക്കും മേലയാണ്. എനിക്ക് മൂന്നല്ല നാലു തരം ലിംഗാവസ്ഥ ഉണ്ട്.
ബഹുലിംഗി (pangender): ഞാൻ സർവ്വ ലിംഗങ്ങളും ലയിച്ചു ചേർന്ന ഒരാളാണെന്ന വാദം
പൂജ്യലിംഗി (Agender): എനിക്കങ്ങനെ പ്രത്യേകമായി ഒരു ലിംഗാവസ്ഥയും ഇല്ലാത്ത ഒരുമാതിരി മരക്കണ്ടമാണ് ഞാനെന്ന വാദം.
അജ്ഞാതലിംഗി (Anongender): ഞാൻ ആണാണെന്നോ പെണ്ണാണെന്നോ ഒന്നും പറയാറായിട്ടില്ല; എൻ്റെ കാര്യം കട്ടപ്പുകയാണ്.
താരലിംഗി (Stellagender): താരാപഥത്തിലുള്ള നക്ഷത്രങ്ങളുടെ തിളക്കത്തിനും വെളിച്ചത്തിനും അനുസരിച്ചാണ് എന്നിലുള്ള ലിംഗപ്രഭാവം പ്രത്യക്ഷപ്പെടുക എന്ന വാദം.
ആദ്ധ്യാത്മലിംഗി (Etherealgender): ഭൂമിയിൽ ഒന്നുമില്ലെന്നും ഏതോ ആധ്യാത്മികമായ അതീന്ദ്രിയമായ തലത്തിൽ നിന്നാണ് എൻ്റെ ലിംഗാവസ്ഥ തീരുമാനിക്കപ്പെടുന്നതെന്നുമുള്ള വാദം.
കാറ്റുലിംഗി (Aerogender): ഒഴുകി നടക്കുന്ന ഒരു മന്ദമാരുതനെ പോലെയാണ് എൻ്റെ ലിംഗ അവസ്ഥ എന്ന വാദം
നിഗൂഢലിംഗി (Cryptogender): ആർക്കും കണ്ടുപിടിക്കാൻ പറ്റാത്ത വിധം എനിക്കുതന്നെ തിരിച്ചറിയാനാവാത്ത തരത്തിലുള്ള അതി നിഗൂഢ അവസ്ഥയിലാണ് എന്നിലെ ലിംഗപ്രഭാവം എന്ന വാദം
ലേഹ്യലിംഗി (ജെൻഡർ ഫ്ലൂയിഡ്): ഹലാക്കിന്റെ അവിലും കഞ്ഞി എന്ന് പറയാറില്ലേ അതുതന്നെ. ഞാനൊരു ദ്രവലിഗിംച്ചി ആണ് എൻ്റെ ജെൻഡർ എല്ലാ സമയത്തും അയഞ്ഞ ലേഹ്യം പോലെ ഇങ്ങനെ കുഴഞ്ഞു മറിഞ്ഞു കൊണ്ടേയിരിക്കുന്നു എന്ന വാദം.
അർദ്ധ പുരുഷൻ (Demiboy): എൻ്റെ പകുതിഭാഗം മാത്രം ആണാണെന്നും ബാക്കിയുള്ളത് വേറെയാണെന്നുമുള്ള വാദം.
അർദ്ധനാരി (Demy girl): എൻ്റെ പകുതിഭാഗം മാത്രം സ്ത്രീയാണെന്നും ബാക്കിയൊക്കെ മറ്റെന്തോ ആണെന്നും ഉള്ള വാദം.
ഇങ്ങനെ അങ്ങ് തുടങ്ങിയാൽ എണ്ണിയാലൊടുങ്ങാത്ത വേറെ വേറെ ലൈംഗിക അസ്തിത്വ വാദങ്ങളുമായി ആളുകൾ കടന്നുവരികയാണ്. പക്ഷേ പ്രശ്നം കിടക്കുന്നത് അവിടെയല്ല. കഴിഞ്ഞ രണ്ട് അധ്യായങ്ങളിലായി നമ്മൾ വായിച്ച പല വിധം മാനസിക / ലൈംഗിക തകരാറുകളെ നമ്മളെല്ലാവരും ചികിത്സിച്ച് മാറ്റാൻ മുന്നോട്ട് വരുമ്പോൾ ലൈംഗികതയുമായി ബന്ധപ്പെട്ട ഈ പറയുന്ന ജെൻഡർ ഡിസോർഡറുകൾ ചികിത്സിക്കാൻ പാടില്ലെന്നും അവ അങ്ങനെ തന്നെ വിട്ടേക്കണമെന്നും ഓരോരുത്തരും അവരവർക്ക് തോന്നിയത് പോലുള്ള സെക്സ് നടപ്പിൽ വരുത്തട്ടെ എന്നും പച്ചക്ക് പറയുന്ന തലത്തിലേക്ക് അധപതിച്ചിരിക്കുന്നു. പ്രശ്നമാണിത്.
പുല്ലു തിന്ന് പശുവാകാൻ ശ്രമിക്കുന്നതുപോലെ കുരച്ചുചാടി പട്ടിയാകാൻ ശ്രമിക്കുന്നതുപോലെ ഒരു മാനസിക തകരാറാണ് മുകളിൽ പറഞ്ഞ അധികം കാര്യങ്ങളും ഇത്, ചെറിയൊരു/ നിരന്തരമായ കൗൺസിലിംഗ് കൊണ്ട് മാറ്റിയെടുക്കാവുന്നതാണ് എന്ന് നമ്മൾ പോയി പറയുമ്പോൾ "ഊം!! അരുതളിയാ! അരുത്!! അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യമാണ്, അവൻ്റെ ഐഡന്റിറ്റി ആണ്, അവൻ്റെ മണ്ണാങ്കട്ടയാണ് വിട്ടേക്കൂ അവൻ ആണിനെ കെട്ടി / പട്ടിയെ കെട്ടി അവന്റെതായ ദാമ്പത്യം നയിക്കട്ടെ എന്ന് പറയുന്നു ചില പരിഷ്കാരികൾ. നമ്മളിതെന്ത് ചെയ്യും?



