പ്രവാചകപത്നി മഹതി ആയിശക്ക് ഒരു സംശയം. തിരുനബിയോട് മനസ്സ് തുറന്നു: "രക്ഷിതാവിലേക്ക് മടങ്ങേണ്ടവരാണല്ലോ എന്ന ഭയമുള്ളതിനാൽ അങ്ങ് ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവർ എന്ന ഖുർആനിക വചനം ആരെ സംബന്ധിച്ചാണ്? മോഷ്ടിക്കുകയും വ്യഭിചരിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവരെപ്പറ്റിയണോ?"
“അല്ല” എന്നായിരുന്നു തിരുനബിയുടെ മറുപടി.
"നിസ്കരിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും ദാനം ചെയ്യുകയും എന്നാൽ സ്വന്തം കർമങ്ങൾ രക്ഷിതാവ് സ്വീകരിക്കാതിരിക്കുമോ എന്ന് ഭയപ്പെടുകയും ചെയ്യുന്ന ആളുകളെ സംബന്ധിച്ചാണ് ആ വാക്യം"
ഭയം വിശ്വാസിയുടെ അനിവാര്യ വികാരമാണ്. “എങ്ങനെയാണ് ഭയം ഹൃദയത്തിലേക്ക് കടന്നുവരിക” എന്ന ചോദ്യം ദുന്നൂരിൽ മിസിരിയോട് ഒരാൾ ചോദിച്ചു.
"തൻ്റെ സ്വത്വത്തെ രോഗാവസ്ഥയിൽ കാണുകയും രോഗം നീണ്ടുപോകുമെന്ന് ഭയപ്പെട്ട് എല്ലാ സംഗതികളും ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ ആ ഭാഗ്യം ഉണ്ടാകും", മഹാൻ പ്രതിവചിച്ചു.
മനോഹരഭാവി കൊതിക്കുന്നവരുടെ ഉള്ളിലെ 'ഭയത്തെ' ബിശ്റുൽ ഹാഫി നിർവചിക്കുന്നു: "ഹൃദയത്തിൽ മാത്രം വസിക്കുന്ന രാജാവാണ് ഭയം”
ഒരു മനുഷ്യൻ ഒരു വലിയ ആശങ്കയുമായി അൽഫുദൈലിനെ കാണാൻ വന്നു. "എനിക്ക് ദൈവഭയമുള്ളവരെ കാണാൻ കഴിയുന്നില്ല". അദ്ദേഹത്തിന് മറുപടി ലഭിച്ചു: "നിനക്ക് ദൈവഭയം ഉണ്ടെങ്കിൽ ദൈവഭയമുള്ളവരെ കാണാൻ സാധിക്കും. ഭയമുള്ളവർക്ക് ഭയമുള്ളവരെ കണ്ടുമുട്ടാനാകും. കുട്ടികളില്ലാത്ത സ്ത്രീകൾക്ക് അതുപോലുള്ള സ്ത്രീകളെയാണിഷ്ടം"
"തന്റെ ഉമ്മറപ്പടിയിൽ നിന്ന് അകന്നു പോകുകയാണ് അടിമ. അത് അപകടമാണ്. സ്നേഹസമ്പന്നനായ രക്ഷിതാവ് അങ്ങനെ ധിക്കാരപൂർവം അകന്നുപോകുന്നയാളെ മടക്കിവിളിക്കുന്നു. അയാളെ നേരെയാക്കാനുള്ള ചാട്ടയാണ് ഭയം. ഹൃദയത്തിന്റെ വിളക്കാണത്. ആ പ്രകാശത്തിൽ ഉള്ളിലെ നന്മയും തിന്മയും കാണാനാകും". ഇങ്ങനെ പറയുന്നു അബൂഹഫ്സ്.
ഭയന്നു എന്നതിന് അറബിയിൽ ‘റഹബ’ എന്ന് പറയും. ഹറബ എന്ന വാക്കിന്റെ അർഥവും അതുതന്നെ. ഹറബ എന്ന പദത്തിന് മറ്റൊരു അർഥം കൂടിയുണ്ട്, 'ഓടുക’. ഭയന്നോടുന്ന ഒരാൾ യഥാർഥത്തിൽ സ്വന്തം ആഗ്രഹത്തിലേക്ക് ആകർഷിക്കപ്പെട്ട് ഓടുകയാണ്. സന്യാസിയായ ഒരാൾ സ്വന്തം ആഗ്രഹങ്ങളെ പിന്തുടരുന്നതുപോലെ. ഭയം വലിയ അറിവായി രൂപപ്പെടും. പിന്നെ ആ അറിവിന്റെ കടിഞ്ഞാൺ അവൻ്റെ ജീവിതത്തെ രൂപപ്പെടുത്തും.
യഹിയ ബ്നു മുആദ് വേദനയോടെ പറയുന്നു: "പാവം മനുഷ്യർ, ദാരിദ്ര്യത്തെ ഭയപ്പെടുന്നതു പോലെ നരകത്തെ ഭയപ്പെട്ടെങ്കിൽ അവർ സ്വർഗത്തിൽ പ്രവേശിക്കുമായിരുന്നു".
ഭാവിയെ ചിന്തിക്കുന്നവരാണ് ഭയത്തിന്റെ ആളുകൾ. ഹിതകരമല്ലാത്തത് സംഭവിക്കുമോ, ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുമോ എന്നൊക്കെ ആകുലപ്പെടുന്നു അവർ. അപ്പോൾ ഭാവിയെ സംബന്ധിച്ച അറിവ് നേടൽ അനിവാര്യം. തിരുനബി പറഞ്ഞതായി അനുചരൻ

