ജൈവവൈവിധ്യത്തെ വിശദീകരിക്കുന്നതിൽ ചാൾസ് ഡാർവിൻ്റെ പരിണാമസിദ്ധാന്തം വിപ്ലവാത്മകമായ ഒരു മുന്നേറ്റമായിരുന്നുവെങ്കിലും, ആധുനിക ശാസ്ത്രാന്വേഷണങ്ങളിൽ പുതുതായുണ്ടായ കണ്ടെത്തലുകൾ ഡാർവിൻ്റെ മൗലിക പ്രധാനമായ സങ്കൽപങ്ങളിൽ തന്നെ ഗൗരവതരമായ പിഴവുകൾ സംഭവിച്ചതായി ചൂണ്ടിക്കാണിക്കുന്നു. ഒരു സ്പീഷീസും അതിൻ്റെ ഉപസ്പീഷീസുകളും വഴിപിരിഞ്ഞ് രൂപംകൊള്ളുന്ന മറ്റ് അനവധി സ്പീഷീസുകളും ഉൾക്കൊള്ളുന്ന, ചാൾസ് ഡാർവിൻ ചിത്രീകരിച്ച ജീവൻ്റെ പരിണാമക്രമത്തെ വ്യക്തമാക്കുന്ന ജീവവൃക്ഷത്തിന് (Evolutionary Tree) ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് കാനഡയിലെ ഡൽഹൗസി യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഗ്രിഗർ മെൻഡലിൻ്റെ പാരമ്പര്യശാസ്ത്രപരമായ പഠനങ്ങളും പരീക്ഷണങ്ങളും (Genetics) അതു മുന്നോട്ടുവെച്ച വസ്തുതകളും ചാൾസ് ഡാർവിനും അറിവുണ്ടായിരുന്നില്ല. അദ്ദേഹം സമർപ്പിച്ച പ്രകൃതിനിർദ്ധാരണം (Natural Selection), മേന്മയുള്ളതിൻ്റെ അതിജീവനം (Survival of the Fittest) തുടങ്ങിയവ വളരെയധികം പ്രസക്തമായ സിദ്ധാന്തങ്ങളായി പലർക്കും തോന്നിയിരുന്നെങ്കിലും ജനറ്റിക്സിൻ്റെ വികാസത്തോടെ അതെല്ലാം അർഥശൂന്യമായി മാറി. ജീവികളുടെ പരിണാമത്തെ നയിക്കുന്നത് പ്രാഥമികമായി പരിസ്ഥിതിയുടെ സമ്മർദ്ദങ്ങളല്ല, മറിച്ച് ജീനുകളുടെ കൈമാറ്റവും പാരമ്പര്യ ഘടകങ്ങളുമാണ് എന്ന് ആധുനിക ജനറ്റിക്സ് തെളിയിക്കുന്നു. അമേരിക്കയിലെ National Institute of Health-ലെ ശാസ്ത്രജ്ഞനായ യൂജിൻ കൂനിൻ്റെ പ്രസ്താവന ഇതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു: “ആധുനിക പരിണാമസിദ്ധാന്തത്തിൻ്റെ അടിത്തറ നന്നാക്കിയെടുക്കാനാവാത്ത വിധം തകർന്നു എന്ന് തോന്നുന്നു” (Trends in Genetics, Vol. 25, P 473). ഡിഎൻഎയുടെ കണ്ടെത്തലും ജനനക്ഷമതയിലുള്ള ജീനുകളുടെയും മറ്റു ഘടകങ്ങളുടെയും പങ്കിനെക്കുറിച്ചുള്ള അറിവുകളും പരിണാമസിദ്ധാന്തത്തിലെ നിഗമനങ്ങളെ തിരുത്തി. Horizontal Gene Transfer, Epigenetics തുടങ്ങിയ പുതുതായി കണ്ടെത്തിയ പ്രക്രിയകൾ ജീവപരിണാമം ചാൾസ് ഡാർവിൻ കരുതിയതിലേറെ സങ്കീർണമാണെന്നാണ് കാണിക്കുന്നത്.
ജീവവൃക്ഷത്തിലെ കണ്ണികളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികൾ (Missing Links) ഫോസിൽ പഠനങ്ങളിൽ നിന്നും ഇതുവരെ കണ്ടെത്താൻ പറ്റാതിരുന്നത് പരിണാമസങ്കൽപത്തിൻ്റെ ഏറ്റവും വലിയ പോരായ്മയായി പറയാറുണ്ട്. ഇതിനെ മറികടക്കാൻ അക്കാദമികമായ സത്യസന്ധതയില്ലാത്ത ചില പ്രവർത്തനങ്ങളിൽ ഈ സങ്കൽപത്തെ പിന്തുണയ്ക്കുന്ന ചിലർ ഏർപ്പെട്ട കുപ്രസിദ്ധമായ ചരിത്രാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ ഏറ്റവും അറിയപ്പെട്ടതാണ് ‘പിൽറ്റ്ഡൗൺ മനുഷ്യൻ്റെ’ കഥ. മനുഷ്യനും കുരങ്ങനും ഇടയിലുള്ള മധ്യവർഗമെന്ന നിലയിൽ ചൂണ്ടിക്കാണിക്കാൻ ഒരു തെളിവുപോലും ഇല്ലാതിരുന്നതിനാൽ ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റ് ചാൾസ് ഡൗൺ നിർമിച്ചെടുത്ത വ്യാജ ഫോസിലാണ് 'പിൽറ്റ്ഡൗൺ മനുഷ്യൻ' എന്നറിയപ്പെട്ടിരുന്നത്. മനുഷ്യൻ്റെ തലയോട്ടിയിൽ ഒറാങ് ഉട്ടാങ്ങിൻ്റെ താടിയെല്ല് ഘടിപ്പിക്കുകയും പുരാതനത്വമുള്ളതെന്ന് തോന്നിപ്പിക്കാൻ പൊട്ടിച്ചൊട്ടിക്കുകയും ആസിഡ് പ്രയോഗവും ചായം പൂശലും നടത്തി കൃത്രിമമായി പടച്ചുണ്ടാക്കിയതായിരുന്നു ഈ വ്യാജ ഫോസിൽ! ശേഷം 1912-ൽ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസ്സെക്സിലെ പിൽറ്റ്ഡൗണിലെ ഒരു കുഴിമാടത്തിൽ നിന്ന് ചാൾസ് ഡൗണിന് ലഭിച്ചതാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ശാസ്ത്രീയ അംഗീകാരമുള്ളവയെപ്പോലെ ഇതിന് ലാറ്റിൻ ഭാഷയിൽ 'ഇയാന്ത്രോപ്പസ് ഡൗസോണി' എന്ന് നാമകരണവും ചെയ്തിരുന്നു. 1953-ലാണ് ഇത് വ്യാജനിർമിതിയാണെന്ന കാര്യം തെളിയുന്നത്. അതുവരെ വളരെയധികം പ്രാധാന്യത്തോടെ ഇതിനെ ആധാരമാക്കിയുള്ള ചർച്ചകൾ സജീവമായിരുന്നു. ഒരുപക്ഷേ, പിൽറ്റ്ഡൗൺ ചതിയോളം കുപ്രസിദ്ധമായ മറ്റൊരു തട്ടിപ്പ് പാലിയന്റോളജി ചരിത്രത്തിൽ തന്നെ വേറെയുണ്ടാകില്ല. ഈ ചതി പുറത്തുവരാൻ ഏറെ കാലം വേണ്ടിവന്നു എന്നതും ശ്രദ്ധേയമാണ്.
പരിണാമസങ്കൽപം ശക്തമായ നിരൂപണത്തിനും വിമർശനങ്ങൾക്കും വിധേയമായതോടെ, അതിലെ ചില പ്രധാന സങ്കൽപങ്ങൾ പുനർവിചിന്തനം ചെയ്യപ്പെടുകയും പരിഷ്കരിക്കപ്പെടുകയും ചെയ്തു. ഇത് നിയോ-ഡാർവിനിസം (Neo-Darwinism) എന്ന പുതിയ ശാസ്ത്രപാഠത്തിന് രൂപം നൽകി. ഡാർവിൻ ഉദ്ദേശിച്ച പ്രകൃതിനിർദ്ധാരണവും മേന്മയുള്ളവയുടെ അതിജീവനവും ജനറ്റിക്സിൻ്റെയും മോളിക്യുലാർ ബയോളജിയുടെയും കണ്ടെത്തലുകൾ ഉപയോഗിച്ച് അവതരിപ്പിക്കുകയാണ് നിയോ-ഡാർവിനിസം ചെയ്തത്. ജീവികളുടെ പരിണാമം പ്രധാനമായും ജീനുകളുടെ കൈമാറ്റത്താൽ (Gene Mutation) സ്വാധീനിക്കപ്പെടുന്നതാണ്. ദീർഘമായ കാലയളവിൽ ഒരു ജനുസ്സിൽ സംഭവിക്കുന്ന ജനിതക മാറ്റങ്ങൾ (Genetic Variations) സ്പീഷീസുകൾക്കിടയിൽ വ്യത്യാസത്തിന് കാരണമാവും - ഇതാണിപ്പോൾ ‘പുതിയ’ പ്രകൃതിനിർദ്ധാരണം!



